നെതന്യാഹുവിന്റെ മാപ്പപേക്ഷ ട്രംപിന്റെ തിരക്കഥ
വാഷിങ്ടണ്‍: വാഷിങ്ടണില്‍ നടന്ന ട്രംപ്~നെതന്യാഹു കൂടിക്കാഴ്ചയുയെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓവല്‍ ഓഫീസില്‍ തിങ്കളാഴ്ച നടന്ന ഈ യോഗത്തിനിടെ എടുത്ത ചിത്രത്തില്‍ ട്രംപിന്‍റെ മടിയില്‍ ടെലിഫോണ്‍ സെറ്റ് ഇരിക്കുന്നതും റിസീവര്‍ നെതന്യാഹുവിന്റെ കൈയിിലും കാണാം. കുറിപ്പുകള്‍ വായിച്ചു കൊണ്ട് ഫോണില്‍ സംസാരിക്കു്നന നെതന്യാഹുവിന്‍റെ രൂപം ചിത്രത്തില്‍ വ്യക്തമാണ്. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റപ്മാന്‍ അല്‍ത്താനിയുമായുള്ള നെതന്യാഹുവിന്‍റെ സംഭാഷണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം ഇതൊരു തിരക്കഥയാണോ എന്നതാണ്. ഇസ്രയേല്‍ ദോഹയിലേയ്ക്കു നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ നടന്ന ഫോണ്‍ സംഭാഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിവാദം. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ദോഹയിലെ ആക്രമണം ലോക രാജ്യങ്ങളെ ഞെട്ടിച്ചു. ഈ സംഭവത്തിനു പിന്നാലെ ട്രംപ് അടക്കമുള്ള നേതാക്കള്‍ നെതന്യാഹുവിനെതിരെ രംഗത്തെത്തി.

ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഖത്തറിന്‍റെ പരമാധികാരത്തിനു മേല്‍ നടത്തിയ ഇസ്രയേലിന്‍റെ കടന്നു കയറ്റത്തിന് ട്രംപിന്‍റെ നിര്‍ബന്ധ പൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് നെതന്യാഹു മാപ്പു പറഞ്ഞു എന്നതാണ്. ആക്രമണത്തില്‍ ഖത്തറിലെ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതിനും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു. വെടി നിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായാണ് നെതന്യാഹുവിന്‍റെ വൈറ്റ് ഹൗസ് സന്ദര്‍ശനം. പ്രത്യേകിച്ച് ട്രംപിന്‍റെ 21 ഇന വെടി നിര്‍ത്തല്‍ പദ്ധതി. ഖത്തര്‍ ഈ ചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥ രാഷ്ട്രമായതിനാല്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇസ്രയേല്‍ മാപ്പു പറയണമെന്ന് അവര്‍ നിബന്ധന വച്ചിരുന്നു. ഈ സംഭവം ഇരു നേതാക്കളുടെയും ബന്ധത്തിന്‍റെ സങ്കീര്‍ണതകളും മേഖലാ സമാധാനത്തിന്‍റെ വെല്ലുവിളികളും വെളിപ്പെടുത്തുന്നതായി വിശകലനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
- dated 03 Oct 2025

Comments:

Keywords: Other Countries - Otta Nottathil - netanyahu_trump_script Other Countries - Otta Nottathil - netanyahu_trump_script,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.